Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Rally

Kollam

മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം പ്ര​തി​രോ​ധി​ക്കാ​ൻ തീ​ര​ദേ​ശ​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ

കൊ​ല്ലം : ല​ഹ​രി​വ്യാ​പ​ന​ത്തി​നെ​തി​രേ പോ​രാ​ടാ​ൻ തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ ജ​ന​ത ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്ത്. ജ​ന​കീ​യ കൂ​ട്ടാ​യ്മ ഒ​രു​ക്കി എ​ഫ്സി​ഡി​പി​യും ടി​എം​എ​സും ജ​ന​പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ല​ഹ​രി​വ്യാ​പ​ന​പ്ര​തി​രോ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

പ്ര​കൃ​തി​യു​ടെ മ​റ​വി​ൽ ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു വ്യാ​പ​ന​ത്തി​നും സാ​മൂ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കും എ​തി​രെ മു​ക്തി തീ​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ൻ – ദ ​ന​ർ​ക്കോ ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ​ലീ​ലി​യ കോ​ള​നി​ക്ക് സ​മീ​പം തീ​ര​ദേ​ശ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മേ​യ​ർ എ.കെ. ഹ​ഫീ​സ് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കു പു​രോ​ഗ​മ​ന​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ മു​ക്തി​തീ​രം ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്ക് ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​ർ​ട്ട് കൊ​ല്ലം കൗ​ൺ​സി​ല​ർ വി​ൻ​സി ബൈ​ജു സ​ന്ദേ​ശം ന​ല്കി.

എ​ഫ്സി​ഡി​പി -ടി​എം​എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി ഇ​ള​മ്പാ​ശേ​രി​ൽ എ​സ്ഡി​ബി ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ല​ക്ഷ്യ​വും പ്രാ​ധാ​ന്യ​വും വി​ശ​ദീ​ക​രി​ച്ചു. ല​ഹ​രി​യു​ടെ വ്യാ​പ​ന​ത്തി​നെ​തി​രെ പൊ​തു​ജ​നം ഉ​ണ​രേണ്ടതി ന്‍റെ യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍യും റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


കൈ​ക്കുള​ങ്ങ​ര കൗ​ൺ​സി​ല​ർ ജെ. ​പ്രീ​ത, തോ​പ്പ് പ​ള്ളി വി​കാ​രി ഫാ. ​ബെ​ഞ്ച​മി​ൻ എ​സ്ഡി​ബി, സി​എ​സ്ഐ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​പോ​ൾ ഡേ​വി​ഡ്, ഫാ. ​ജെ​യ്‌​സ​ൺ എ​സ്ഡി​ബി, ഫാ. ​ആ​ന്‍റ​ണി എ​സ്ഡി​ബി, പോ​ർ​ട്ട് കൊ​ല്ലം പ​ള്ളി​വി​കാ​രി ഫാ. ​മ​നോ​ജ് ആ​ന്‍റ​ണി, സ​ഹ​വി​കാ​രി ഫാ. ​ര​മേ​ഷ് രാ​ജാ​മ​ണി, ന​ന്മ​മ​രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം, സി​സ്റ്റ​ർ ആ​നി ജോ​സ​ഫ്, സി​സ്റ്റ​ർ ആ​നി ആ​ഗ​സ്റ്റി​ൻ, സി​സ്റ്റ​ർ മേ​രി സ്ക​റി​യ, എ​ഫ്സി​ഡി​പി-​ടി​എം​എ​സ് ജീ​വ​ന​ക്കാ​ർ, എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ത​ണ്ട​ർ ബോ​ൾ​ട്ട് ടീം ​അം​ഗ​ങ്ങ​ൾ,കു​ടും​ബ​ശ്രീ, ആ​ശാ​വ​ർ​ക്കേ​ഴ്‌​സ്, കെ​എ​ൽ​സി​എ , മ​ദ്യ​വ​ർ​ജ​ന സ​മി​തി, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.
ക​ട​ൽ​ത്തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ളും മലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് ഉ​ണ്ടാ​യ താ​ത്കാ​ലി​ക കു​ള​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധി​യി​ൽ​പ്പെ​ടു​ത്തി.

 

Latest News

Corehub Up